Advertisements
|
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേയ്ക്ക് ; ഇനി മലയാളികളുടെ ഗതി എന്താവുമെന്നു കണ്ടറിയണം
ജോസ് കുമ്പിളുവേലില്‍
ലണ്ടന്‍: ബ്രിട്ടനില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയിലെത്തി. പ്രവചനം പോലെ ഇന്‍ഡ്യന്‍ വംശജനായ റിഷി സുനക്കിന്റെ ടോറികള്‍ കൂപ്പുത്തി. ഇതോടെ കഴിഞ്ഞ 14 വര്‍ഷം നീണ്ട ഭരണം കണ്‍സര്‍വേറ്റീവുകളില്‍ നിന്ന് കൈവഴുതി. ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേയ്ക്ക് കയറുകയാണ്. 410 സീറ്റോടെ പ്രതിപക്ഷ നേതാവ് കീര്‍ സ്ററാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകും.
എക്സിറ്റ് പോളില്‍ കക്ഷിനില കണ്‍സര്‍വേറ്റീവുകള്‍ 131 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 61 സീറ്റും, റിഫോം യുകെയ്ക്ക് 13 സീറ്റും, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 10, പര ക്ക് 4, ഗ്രീന്‍ 2, മറ്റുള്ളവര്‍ 19 എന്ന നിലയിലാണ് കക്ഷി നില.
ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 326 മത്സരങ്ങളില്‍ വിജയിച്ചാല്‍ ഭരിക്കാനുള്ള സംഖ്യ അതായത് മാന്ത്രിക സംഖ്യ ആയി. എന്നാല്‍ ഈ ഫലം ലേബര്‍ പാര്‍ട്ടിക്ക് 170 സീറ്റുകളുടെ വന്‍ ഭൂരിപക്ഷമാണ് നല്‍കിയത്.
ദേശീയ തലത്തില്‍ പാര്‍ട്ടി വോട്ട് ഷെയര്‍ സീറ്റ് നമ്പറുകള്‍ക്ക് അടിസ്ഥാനപരമായി അപ്രധാനമാണ്. റണ്‍ഓഫുകളോ രണ്ടാം റൗണ്ടുകളോ ഇല്ല, സാധാരണയായി സഖ്യങ്ങളൊന്നുമില്ല.പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിംഗ് രാത്രി 10 മണിക്ക് ആണ് അവസാനിച്ചത്.
സാമ്പത്തികവും ജീവിതച്ചെലവുമാണ് തങ്ങളുടെ പ്രധാന ആശങ്കകളെന്ന് വോട്ടര്‍മാര്‍ വിലയിരുത്തി. യു.എസിലെന്നപോലെ, യു.കെയിലെ ഭൂരിപക്ഷ അല്ലെങ്കില്‍ "ഫസ്ററ്~പാസ്ററ്~ദി~പോസ്ററ്" വോട്ടിംഗ് സമ്പ്രദായം, വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പ് 650 വ്യത്യസ്തവും ബന്ധമില്ലാത്തതുമായ മിനി വോട്ടുകളാണ്. എല്ലാ മണ്ഡലങ്ങളിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കും.
1997ലെ പൊതു തെരഞ്ഞെടുപ്പിലാണ് ലേബറിന്റെ എക്കാലത്തെയും റെക്കോര്‍ഡ് സീറ്റുകള്‍ വന്നത്, ടോണി ബ്ളെയറിന്റെ നാല് വിജയങ്ങളില്‍ ആദ്യത്തേത് 418 നേടിയാണ്.
കണ്‍സര്‍വേറ്റീവ് ജയിച്ചാലും ലേബര്‍ ജയിച്ചാലും മലയാളികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട വിഷയം കുടിയേറ്റത്തിന്റെ കാര്യമാണ്. ഈ വിഷയത്തില്‍ ഇരുപാര്‍ട്ടികളും കടുംപിടുത്തം തുടരുമെന്നാണ് സൂചന. ലേബര്‍ മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചാല്‍ അതില്‍ കുടിയേറ്റ വിഷയം ഉയര്‍ത്തിയതിന് കിട്ടുന്ന പിന്തുണയും എന്നു വിശേഷിപ്പിയ്ക്കും.
ചാള്‍സ് മൂന്നാമന്‍ രാജാവ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉത്തരവിടും.
650 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ വരെ നടക്കും. ചാള്‍സ് മൂന്നാമന്‍ രാജാവ്പുതിയ പ്രധാനമന്ത്രിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തും.
സ്ററാര്‍മര്‍ ഭാര്യ വിക്ടോറിയയ്ക്കൊപ്പം വടക്കന്‍ ലണ്ടനിലെ വീട്ടില്‍ വോട്ട് ചെയ്യാനെത്തിത്. സ്ററാര്‍മര്‍ അഭിഭാഷകനാണ്. സിപിഎസ് പ്രോസിക്യൂഷന്‍ സേവനത്തിന് നേതൃത്വം നല്‍കി, നാല് വര്‍ഷമായി പാര്‍ട്ടിയെ നയിച്ചുവരുമ്പോഴാണ് അധികരത്തിലെത്തുന്നത്. |
|
- dated 04 Jul 2024
|
|
Comments:
Keywords: U.K. - Otta Nottathil - uk_labour_paty_to_form_govt U.K. - Otta Nottathil - uk_labour_paty_to_form_govt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|